2010 ജൂലൈ 26, തിങ്കളാഴ്‌ച

ഏപ്രില്‍ ഫൂള്‍

ഇതെന്താണ്

സാക്ഷാല്‍ വിജി തമ്പി ക്കും അറിയില്ല ഇതെന്താണ് എന്ന്

ഭേജ ഫ്രൈ ഞാന്‍ കണ്ടില്ല , പക്ഷെ വിജി തമ്പിയും ജഗദീഷും കണ്ടുവോ ?

രാകേഷ് മേനോന്‍ (സിദ്ദിക്) ഒരു പണക്കാരന്‍ . എല്ലാ വെള്ളിയാഴ്ചയും

ഏതേലും ഒരു മണ്ടനെ വിളിച്ചു ക്ലബ്ബില്‍ കൊണ്ട് പോയി കളിയാക്കുന്ന ആള്‍

ഇത്തവണ അതിനു കിട്ടിയത് കൃഷ്ണനുണ്ണിയെ (ജഗദീഷ് ) ആണ് . രാകേഷിന്റെ വീട്ടിലെ ഒരു ദിവസം ആണ് കഥ മിക്കവാറും . ഒടുവില്‍ കൃഷ്ണനുണ്ണി തന്നെ അവരുടെ ജീവിതം താറുമാറാക്കുന്നു . അയ്യാള്‍ തന്നെ വീണ്ടും അത് ഒന്നിപ്പിക്കുന്നു. എന്താണ് നടക്കുന്നത് ?. സ്നേഹം കൊണ്ട് പരസ്പരം പൊതിയുന്ന രാകേഷും സീമയും (നയന)

വെറും ചെറിയ കാര്യത്തിനു പിണങ്ങുന്നു അതില്‍ സ്വാഭാവികത വരുത്താന്‍ ജഗദീഷിണോ വിജി തമ്പിക്കോ ഒട്ടും സാധിച്ചില്ല. ശ്വാസം മുട്ടിക്കുന്ന വാചക കസര്‍ത്ത് കൊണ്ട് ജഗദീഷ് ശരിക്കും നമ്മളെ മടുപ്പിക്കുന്നു . അകലത്തില്‍ മരിച്ചു പോയ ഭാര്യയുടെ (കാവേരി) ഫോട്ടോയും കൊണ്ട് നടക്കുന്ന കൃഷ്ണനുണ്ണി നമ്മുടെ സഹതാപം പിടിച്ച് പറ്റാന്‍ വൃഥാ ശ്രമിക്കുന്നു . പക്ഷെ നമുക്ക് സഹതാപം തോന്നുക സന്തോഷ്‌ ദാമോടരനോട് ആണ് . ഈ ചിത്രം നിര്‍മിച്ചു എന്നൊരു കുറ്റമേ ആ പാവം ചെയ്തുള്ളൂ . രാകേഷ് ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന സമയം കൃഷ്ണനുണ്ണി നമ്മുടെ ക്ഷമയുടെ എല്ലാ സീമകളും ലംഘിക്കുന്നു. അമര്‍ അക്ബര്‍ ആന്റണി എന്ന പേരില്‍ ഉടനെ ജഗദീഷ് ഒരു സിനിമ ചെയ്യുന്നുണ്ട് . മമ്മൂട്ടി ആണ് നായകന്‍. ഇത്തരം കര്‍ണാ കഠോരവായ്ത്താരി ആണെങ്കില്‍, ഈശ്വരാ nee തന്നെ തുണ എന്നെ പറയേണ്ടു. ഇത് കൊണ്ടൊന്നും അടങ്ങിയില്ല വിജി തമ്പി

കാറ്റില്‍ പറന്നിറങ്ങും എന്ന ചിത്രയുടെ വശ്യമായ ഗാനം തന്നു കൊതിപ്പിച്ചു ആദ്യം , പിന്നെ അതാ വരുന്നു

നമ്മടെ എം ജയ ചന്ദ്രന്റെ ശബ്ദത്തില്‍ ഒരെണ്ണം "സുന്ദരിയാം സൌമിനി" ആ പാട്ട് കേട്ടപ്പോള്‍ രാക്കിളി തന്‍ ഓര്‍മ വന്നു . ജയചന്ദ്രന്‍ ഇങ്ങനെ പാടുമോ എന്നായി സംശയം

ഒന്നിലും ഒരു പ്ലസ് പോയിന്റ്‌ കണ്ടു പിടിക്കാന്‍ ആകാതെ സിനിമ തീരുന്നു